എം.സി മാത്യു ദുബായില്‍ അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച പത്തനംതിട്ടയില്‍

Jaihind News Bureau
Monday, January 27, 2020

ദുബായ് : സാമൂഹ്യ-സാംസ്‌കാരിക- ജീവകാരുണ്യ പ്രവര്‍ത്തകനും, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന എം.സി.മാത്യു അന്തരിച്ചു. 77 വയസായിരുന്നു. പത്തനംതിട്ട ഇലവുംതിട്ട സ്വദേശി പുളിംതിട്ട മുക്കൂട്ടില്‍ വീട്ടില്‍ കുടുംബാംഗമാണ്. സംസ്‌കാരം ഞായറാഴ്ച മൂന്നിന് ഇലവുംതിട്ട ബെത്‌ലേഹം മാര്‍ത്തോമ പള്ളിയില്‍ നടക്കും.

1971 ല്‍ യുഎഇയില്‍ എത്തിയ മാത്യു, ദുബായ് പ്രിയദര്‍ശിനിയുടെ മുതിര്‍ന്ന നേതാവും വൈസ്‌മെന്‍ ക്‌ളബ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവയില്‍ അംഗവുമായിരുന്നു. അന്തരിച്ച സൂസന്‍ മാത്യുവാണ് ഭാര്യ. ചെറി, ടോം എന്നിവരാണ് മക്കള്‍. പ്രീത സാറാ ചെറി, ബെറ്റ്‌സി മാത്യു എന്നിവര്‍ മരുമക്കളാണ്. മുസ്തഫ മാലിക്ക് ട്രേഡിംങ്ങ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്നു. നിര്യാണത്തില്‍ കോണ്‍ഗ്രസ് കൂട്ടായ്മയായ ഇന്‍കാസ് യു.എ.ഇ കമ്മിറ്റി അനുശോചിച്ചു.