തിരുവനന്തപുരം : വനിതാ കമ്മിഷന് അധ്യക്ഷസ്ഥാനത്തുനിന്ന് എം സി ജോസഫൈന് രാജിവച്ചു. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. പരാതിക്കാരിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് രാജി. വാർത്താചാനലിന്റെ തത്സമയം ഫോണ്‍ ഇന്‍ പരിപാടിയിലായിരുന്നു ജോസഫൈന്റെ മോശം പെരുമാറ്റം. പൊതുസമൂഹത്തിലും അധ്യക്ഷയ്ക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്.അധ്യക്ഷസ്ഥാനത്ത് ഇനി എട്ടുമാസം കൂടി ബാക്കിയിരിക്കെയാണ് രാജി.