തൃക്കാക്കരയില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് മോസ്റ്റ് ബാക്ക് വേര്‍ഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍

Jaihind Webdesk
Sunday, May 22, 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മോസ്റ്റ് ബാക്ക് വേര്‍ഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍റെ (എംബിസിഎഫ്) പിന്തുണ യുഡിഎഫിന് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എംബിസിഎഫ് സമൂഹങ്ങള്‍ക്ക് ഓബിസി വിദ്യാഭ്യാസ ആനുകൂല്യം ഉള്‍പ്പെടെ ഏറ്റവും ഗുണകരമായ നടപടികള്‍ സ്വീകരിച്ച യുഡിഎഫി നെ പിന്തുണയ്ക്കാനും, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് അനുകൂലമായി വോട്ട് ചെയ്യുവാനും നോര്‍ത്ത് മാരിയമ്മന്‍ കോവിയില്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന എറണാകുളം ജില്ലാ കമ്മിററി യോഗം തീരുമാനിച്ചു.

ജില്ല പ്രസിഡന്‍റ്  ആര്‍. രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ജഗതി രാജന്‍, ജില്ല സെക്രട്ടറി, എം. ആര്‍. വേണു സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി രേണുമണി, ശശീന്ദ്രന്‍ മറ്റക്കുഴി, കെ.ബി. ശശിധരന്‍, അരുണ്‍ പി. ജി. എന്നിവര്‍ സംസാരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ശ്രീ. ദേവരാജന്‍, മുന്‍ എംഎല്‍എ മുരളി, ബെന്നി ബഹന്നാന്‍ എം. പി. തുടങ്ങിയവരുമായി എംബിസിഎഫ് ഭാരവാഹികള്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് യുഡിഎഫിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.