മേയർ- കെഎസ്ആർടിസി ഡ്രെെവർ തർക്കം; മേയർ ആര്യാ രാജേന്ദ്രന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും

 

തിരുവനന്തപുരം:  മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം ആര്യാ രാജേന്ദ്രന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കന്‍റോൺമെന്‍റ് പോലീസ് അപേക്ഷ നൽകി. ഡ്രൈവർ യദുവിനെതിരെ നൽകിയ പരാതി കൂടുതൽ ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് രഹസ്യ മൊഴിയെടുക്കുന്നത്. എന്നാൽ യദുവിന്‍റെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം മേയർക്കും എംഎൽഎക്കും എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും
തുടർ നടപടികൾ എങ്ങുമെത്തിയിട്ടില്ല.

വിവാദമായ മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രന്‍റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഡ്രൈവർ യദുവിനെതിരായി മേയർ ഉന്നയിച്ച അശ്ലീല ആംഗ്യം കാണിച്ചെന്ന  പരാതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കന്‍റോൺമെന്‍റ് പോലീസ് ഇതിനായി അപേക്ഷ നൽകി. കെഎസ്ആര്‍ടിസി ഡ്രൈവർ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിൽ അശ്ലീല ആംഗ്യം കാണിച്ചതായി ആര്യ രാജേന്ദ്രൻ ആരോപിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. യദുവിനെതിരെയുള്ള കേസുകൾ കൂടുതൽ ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

എന്നാൽ യദുവിന്‍റെ പരാതിയിൽ കോടതി നിർദേശപ്രകാരം മേയർക്കും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎക്കും എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും തുടർ നടപടികൾ എങ്ങുമെത്തിയിട്ടില്ല. സ്വാധീനമുപയോഗിച്ച് ഇവർ കെഎസ്ആർടിസി ബസിലെ സിസി ടിവി മെമ്മറി കാർഡ് നശിപ്പിച്ചെന്നു മേയർക്കെതിരെയുള്ള കേസിന്‍റെ
എഫ്ഐആറിൽ പോലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ കേസിൽ ഇവരെ ചോദ്യം ചെയ്യുവാനോ മൊഴിയെടുക്കുവാനോ പോലീസ് ഇനിയും തയ്യാറായിട്ടില്ല. മെമ്മറി കാർഡ് കണ്ടെത്തുന്നതിനുള്ള അന്വേഷണവും വഴിമുട്ടി നിൽക്കുകയാണ്. ഇതിനിടയിലാണ് യദുവിനെതിരെയുള്ള നീക്കം പോലീസ് ഊർജ്ജിതമാക്കിയിരിക്കുന്നത്.

Comments (0)
Add Comment