സ്വന്തം പ്രതിമ നിര്‍മ്മാണം; മായാവതി പണം തിരിച്ചടക്കണം

Jaihind Webdesk
Saturday, February 9, 2019

Mayawathi-Statues

മുഖ്യമന്ത്രിയായിരിക്കെ ഉത്തർ പ്രദേശിലുടനീളം സ്വന്തം പ്രതിമയും പാർട്ടി ചിഹ്നമായി ആനയുടെ പ്രതിമകളും നിർമിച്ച സംഭവത്തിൽ ബി.എസ്.പി അധ്യക്ഷ മായാവതി പണം തിരിച്ചടക്കേണ്ടിവരുമെന്ന് സുപ്രീം കോടതി. നിർമാണത്തിന് പൊതു പണമാണ് ചെലവിട്ടതെന്ന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.

യു പിയിലെ നോയ്ഡ, ലക്നൗ എന്നിവിടങ്ങളിലാണ് മായാവതി തന്റെയും പാർട്ടി ചിഹ്നമായ ആനയുടെയും പ്രതിമകൾ സ്ഥാപിച്ചത്. 2600 കോടി രൂപ ചെലവിട്ടാണ് പ്രതിമാ നിർമാണം. സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി പൊതു പണം ദുരുപയോഗിച്ചതായി ആരോപിച്ച് ഒരു അഭിഭാഷകനാണ് മായാവതിക്കെതിരെ കേസ് ഫയൽ ചെയ്തത്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിലെ അന്തിമവാദം ഏപ്രിൽ രണ്ടിനു കേൾക്കുമെന്നും കോടതി വ്യക്തമാക്കി.

2006-ലായിരുന്നു ഉത്തർപ്രദേശിലെമ്ബാടും നിരവധി പ്രതിമകൾ സ്ഥാപിക്കാൻ മായാവതി തീരുമാനിച്ചത്. സാമൂഹ്യപരിഷ്‌കർത്താക്കളുടെ പ്രതിമകൾക്കൊപ്പം മായാവതിയുടെയുടം ആനകളുടെയും പ്രതിമകളും വച്ചത് അന്നുതന്നെ വിവാദമാവികുയും ചെയ്തിരുന്നു.