വാഹനാപകടത്തില്‍ പരിക്കേറ്റ് യുവാവ് ; തിരിഞ്ഞു നോക്കാതെ ജനം ; ആശുപത്രിയിലെത്തിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

Jaihind Webdesk
Friday, August 6, 2021

തിരുവനന്തപുരം : വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡരികില്‍ കിടന്ന യുവാവിനെ സമയോചിത ഇടപെടലിലൂടെ ആശുപത്രിയിലെത്തിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കാര്യവട്ടത്തായിരുന്നു സംഭവം. അപകടം സംഭവിച്ച് ഏറെ നേരം വഴിയില്‍ കിടന്നിട്ടും സഹായിക്കാന്‍ ആരും മുന്നോട്ടുവന്നിരുന്നില്ല.

ശ്രീകാര്യത്തെ പൊതുപരിപാടിക്കുശേഷം മണ്ഡലത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു ബൈക്കപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന യുവാവിനെ എംഎല്‍എയും സംഘവും കണ്ടത്. തുടർന്ന് ആംബുലന്‍സ് വിളിച്ചുവരുത്തിയ എംഎല്‍എ രോഗിയെ ആശുപത്രിയിലേക്കയച്ചു.