പറഞ്ഞതിലുറച്ച് മാത്യു കുഴല്‍നാടന്‍; തെളിവുകള്‍ നിരത്തി എണ്ണിപ്പറഞ്ഞപ്പോള്‍ വെട്ടിലായത് മുഖ്യമന്ത്രി |VIDEO

Jaihind Webdesk
Wednesday, June 29, 2022

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയനെക്കുറിച്ച് നിയമസഭയിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും അദ്ദേഹം നിരത്തി. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കിന്‍റെ വെബ്സൈറ്റില്‍ തിരുത്തലുകള്‍ വരുത്തിയത് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദർശിപ്പിച്ചു. പറഞ്ഞത് അസംബന്ധമാണെങ്കില്‍ തെളിയിക്കാന്‍ അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

ജെയ്ക് ബാലകുമാർ മെന്‍ററാണെന്ന് പറയുന്ന ഭാഗം വെബ്സൈറ്റില്‍ നിന്ന് പിന്നീട് നീക്കം ചെയ്യുകയായിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.  2020 മേയ് 20 നാണ്  ജയ്ക് ബാലകുമാറിനെ കുറിച്ചുള്ള വിവരങ്ങൾ നശിപ്പിച്ചത്. വെബ്സൈറ്റിന്‍റെ എഡിറ്റ് ഹിസ്റ്ററി അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. നിരവധി തവണ ഇതില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്.

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ മെന്‍ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ തന്‍റെ എക്സാലോജിക് സൊല്യൂഷൻസ് കമ്പനിയുടെ വെബ്സൈറ്റിൽ കുറിച്ചിരുന്നു എന്നാണ് ഇന്നലെ നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ കുഴൽനാടൻ ആരോപിച്ചത്. എന്നാല്‍ ക്ഷുഭിതനായ മുഖ്യമന്ത്രി ഇക്കാര്യം സഭയില്‍ നിഷേധിക്കുകയായിരുന്നു.