ഐസക് വർഗീയത പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുന്നു ; ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍

Jaihind News Bureau
Monday, November 16, 2020

 

തിരുവനന്തപുരം: ധനമന്ത്രിക്കെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. തോമസ് ഐസക് വർഗീയത പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. തനിക്കെതിരായ ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിക്കാന്‍ തയ്യാറെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂർ രാമനിലയത്തിലല്ല എവിടെയും താൻ ഗൂഢാലോചന നടത്തിയിട്ടില്ല. കേരളത്തിന്‍റെ സാമ്പത്തിക ആത്മഹത്യക്കുള്ള തൂക്കുകയറാണ് കിഫ്ബി.  ഐസക് പരാജിതനായ സി.ഇ.ഒ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തരംതാഴ്ന്ന രാഷ്ട്രീയം ധനമന്ത്രി കാണിക്കരുതെന്നും മാത്യു കുഴൽനാടൻ തിരുവനന്തപുരത്ത് പറഞ്ഞു.