തിരുവനന്തപുരം: ക്യാമ്പസ് ജോഡോ ക്യാമ്പയ്ൻ മികവിൽ എംജി സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് ഉജ്ജ്വലനേട്ടം. മുന്നൊരുക്കങ്ങളും പരിശീലന പരിപാടികളും ഫലംകണ്ടു. ജില്ലയിൽ 8 വർഷങ്ങൾക്കു ശേഷം കൊച്ചിൻ കോളേജും, 18 വർഷങ്ങൾക്കു ശേഷം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജും കെഎസ്‌യു തിരിച്ചുപിടിച്ചു.
നേടിയത് ചരിത്ര വിജയമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു. എസ്എഫ്ഐ കോട്ടകൾ തച്ചുതകർക്കാൻ കെഎസ്‌യുവിന് സാധിച്ചു. 8 വർഷങ്ങൾക്കു ശേഷം കൊച്ചിൻ കോളേജും , 16 വർഷങ്ങൾക്കു ശേഷം കോട്ടയം ബസേലിയോസ് കോളേജും, 18 വർഷങ്ങൾക്കു ശേഷം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജും തിരിച്ചു പിടിക്കാനായത് അഭിമാനകരമായ നേട്ടങ്ങളാണ്. സംസ്ഥാനം ഭരിക്കുന്ന സർക്കാരിനോടുള്ള വിദ്യാർത്ഥി മനസ്സുകളുടെ വികാരം വ്യക്തമാക്കുന്നതാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
തുടർച്ചയായി അഞ്ചാം വർഷവും ആലുവാ യുസി കോളേജും, കാലടി ശ്രീശങ്കരയും, നാലാം വർഷം തേവര എസ്.എച്ച് കോളേജിലും യൂണിയൻ കെഎസ്‌യു നിലനിർത്തി. ആലുവാ ഭാരത് മാതാ ലോ കോളേജു , മൂവാറ്റുപുഴ നിർമ്മലാ കോളേജും,എസ്എഫ്ഐയിൽ നിന്ന് തിരിച്ച് പിടിച്ചപ്പോൾ ബി.എം.സി തൃക്കാക്കര , ആലുവ ഭാരത മാതാ ആർട്‌സ് ആന്‍റ് സയൻസ്, മണിമലക്കുന്ന് ഗവ:കോളേജ്, എന്നിവിടങ്ങളിൽ തുടർച്ചയായ മൂന്നാം വർഷവും ,ആലുവ അൽ അമീൻ കോളേജ് ,പിറവം ബി.പി.സി കോളേജ് എന്നിവിടങ്ങിൽ തുടർച്ചയായ രണ്ടാം വർഷവും കെഎസ്‌യു യൂണിയൻ വിജയം നേടി.
ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം ഐഎച്ച്ആർഡിയിൽ എല്ലാ സീറ്റിലും, പാവനാത്മ കോളേജ് അഞ്ചാം തവണയും കെഎസ്‌യു വിജയിച്ചു. പൂപ്പാറ ഗവ: കോളേജ്, മൂലമറ്റം സെന്‍റ് ജോസഫ്, മുല്ലക്കാനം സാൻജോ കോളേജ്, അടിമാലി എംബി കോളേജും, കാർമ്മൽ ഗിരി കോളേജും ,പുറ്റടി ഹോളിക്രോസ് കോളേജ്, എസ്എഫ്ഐയിൽ നിന്ന് തിരിച്ചു പിടിച്ചു. രാജാമുടി മുരിക്കാശ്ശേരി മാർസ്ലീവാ കോളേജിലും, തൊടുപുഴ അൽ അസർ ബിഎഡ് കോളേജിലും കെഎസ്‌യു യൂണിയൻ നേടി.
കോട്ടയത്ത് 16 വർഷങ്ങൾക്ക് ശേഷം കോട്ടയം ബസേലിയോസും, പാല സെന്‍റ് തോമസ് കോളേജിലും, ചങ്ങനാശ്ശേരി എസ്ബി കോളേജിലും കെഎസ്‌യു വിജയിച്ചു. പത്തനംതിട്ടയിൽ ചുട്ടിപ്പാറ സ്കൂൾ ഓഫ് അപ്ലൈഡ് ലൈഫ് സയൻസ് കോളേജിലും തിരുവല്ല ചെങ്ങരൂർ മാർ സെവേറിയോസ് ബിഎഡ് ട്രെയിനിംഗ് കോളേജിലും കെഎസ്‌യു യൂണിയൻ നേടി.
കോട്ടയം കാഞ്ഞിരപ്പളളി എസ്ഡി കോളേജിൽ യുയുസി, മാഗസിൻ എഡിറ്റർ സ്ഥാനങ്ങളിൽ കെഎസ്‌യു വിജയിച്ചപ്പോൾ എറണാകുളം ലോ കോളേജ് മാഗസിൻ എഡിറ്റർ സ്ഥാനത്തും കെഎസ്‌യു സ്ഥാനാർത്ഥികൾ വിജയിച്ചു.