മാസപ്പടി കേസ്; കെഎസ്ഐഡിസി ഓഫീസില്‍ കേന്ദ്രസംഘം അന്വേഷണം തുടരുന്നു

 

തിരുവനന്തപുരം: മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണസംഘം സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസിയിൽ പരിശോധന തുടരുന്നു. തിരുവനന്തപുരത്തെ കെഎസ്ഐഡിസി (KSIDC) കോർപ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തുന്നത്.

എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആർഎല്ലിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് കെഎസ്ഐഡിസിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് അന്വേഷണ സംഘം എത്തിയത്. ഇതോടെ അന്വേഷണം മുഖ്യമന്ത്രിയുടെ മകളിലേക്ക് ഏറെ അടുത്തിരിക്കുകയാണ്.

കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. 13.4% ഓഹരികളാണ് കെഎസ്ഐഡിസിക്കുള്ളത്. വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനമാണ് കെഎസ്ഐഡിസി. അതിനിടെ പരിശോധനയ്ക്ക് എതിരായി കെഎസ്‌ഐഡിസി ഹൈക്കോടതിയെ സമീപിച്ചു.

Comments (0)
Add Comment