മാസപ്പടി കേസ്: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹർജിയില്‍ വിധി ഇന്ന്

 

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കോടതി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎല്‍എ നല്‍കിയ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ധാതുമണൽ ഖനനത്തിന് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകൾക്ക് സിഎംആർഎൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്‍റെ ഹർജി.

സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകി എന്ന് തെളിയിക്കുന്ന മൂന്ന് രേഖകൾ കൂടി മാത്യു കുഴൽ നാടൻ കഴിഞ്ഞയാഴ്ച വാദം നടന്നപ്പോൾ വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. മുഖ്യമന്ത്രിയും മകളും ഉൾപ്പെടെ ഏഴുപേർക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്.

Comments (0)
Add Comment