വീണ കമ്പനി തുടങ്ങിയത് പെന്‍ഷന്‍ പണം കൊണ്ടല്ല; മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഷോണ്‍ ജോർജ്

 

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവുമായി
കേസിലെ പരാതിക്കാരനായ ഷോൺ ജോർജ്. മകൾ വീണ വിജയൻ തന്‍റെ ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് എക്സാലോജിക്കിന്‍റെ ബാലൻസ് ഷീറ്റ് പുറത്തുവിട്ടുകൊണ്ട് ഷോൺ ജോർജ് ആരോപിച്ചു.

വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും വായ്പയായി കിട്ടിയ 78 ലക്ഷവുമാണ് കമ്പനി തുടങ്ങാനുപയോഗിച്ച പണമായി ബാലൻസ് ഷീറ്റിൽ കാണിക്കുന്നത്. ഡയറക്ടറായ ടി. വീണ തന്നെയെടുത്ത 78 ലക്ഷത്തിന്‍റെ വായ്പയാണ് യഥാർത്ഥത്തിൽ കമ്പനി
മൂലധനമെന്നാണ് ഷോണിന്‍റെ വാദം. രേഖകൾ ഇത് തെളിയിക്കുമ്പോഴാണ് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതെന്നും ഇക്കാര്യം നിയമസഭാ സമിതി അന്വേഷിക്കണമെന്നുമാണ് ഷോണിന്‍റെ ആവശ്യം. ഇതോടെ മുഖ്യമന്ത്രി മകളുടെ കമ്പനിയെ ന്യായീകരിച്ചുകൊണ്ട് നിയമസഭയിൽ നടത്തിയ പ്രസംഗം പുതിയ വിവാദത്തിന് തിരിതെളിച്ചിരിക്കുകയാണ്.

Comments (0)
Add Comment