മസാല ബോണ്ട് കേസ്: തോമസ് ഐസക്കിനെ ചോദ്യം ചെയ്യണം; അപ്പീലുമായി ഇഡി

 

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനെ വിടാതെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. കേസിൽ ഡിവിഷൻ ബെഞ്ച് മുമ്പാകെ അപ്പീൽ ഫയൽ ചെയ്തു. തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് തടഞ്ഞതിനെതിരെയാണ് അപ്പീൽ. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ഇഡി അപ്പീലിൽ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യരുതെന്ന ഉത്തരവിനെയും അപ്പീലിൽ ചോദ്യം ചെയ്യുന്നു. ഐസക്കിന്‍റെ ചോദ്യം ചെയ്യൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മതിയെന്ന് ഇഡിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

Comments (0)
Add Comment