എറണാകുളം: പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും കുട്ടികള്‍ക്കായുള്ള ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള നിരവധി സംരംഭങ്ങളുടെ സ്ഥാപനകയുമായ മേരി റോയിയുടെ പേരില്‍ സര്‍ഗാത്മക രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ അവാര്‍ഡ് നല്‍കുന്നു. ആദ്യ അവാര്‍ഡിന് കളമശ്ശേരി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി അമന്‍ പാര്‍ഥിവ് കൃഷ്ണനാണ് അര്‍ഹനായത്. ബ്ലൂറോസ് പ്രസിദ്ധീകരിച്ച് 2021 ല്‍ പുറത്തിറങ്ങിയ ബ്ലോസമിങ്ങ് സോള്‍സ് എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. കുട്ടികാലത്തെ ഓര്‍മ്മകളിലൂടെയുള്ള യാത്രയാണ് കഥകളായ് എഴുതിയിരിക്കുന്നത്. വീടും കൂട്ടുകാരും ജന്മദിനാഘോഷങ്ങളും പരീക്ഷകളുമായ കുട്ടികാലത്തെ ആവിഷ്‌കരിക്കുന്നതോടൊപ്പം 2021 കാലത്ത് കോവിഡ് രോഗാതുരമായ അടച്ചിടലുകളില്‍ ഉണ്ടാക്കിയ മുറിവുകളും ഈ കഥാസമാഹാരത്തില്‍ അടയാളപ്പെടുത്തുന്നു. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊപസര്‍ ഡോ. രാജേഷ് കോമത്ത് അധ്യക്ഷനായ ജൂറിയാണ് വാര്‍ഡ് നിര്‍ണയം നടത്തിയത്. കോട്ടയം ബിസിഎം കോളേജിലെ അസ്‌സ്റ്റന്റ് പ്രൊഫസറായ ഡോ. റീജ പിഎസ്, ധനുവച്ചപുരം എന്‍എസ്എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ ശ്രീമതി. സരിത എസ് എന്നിവരാണ് ജൂറി അംഗങ്ങള്‍. പതിനായിരത്തിയൊന്നു രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം