‘ലഹരിയോടും കമ്യൂണിസത്തോടും മക്കള്‍ അകലം പാലിക്കുന്നുവെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം’; സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാര്‍ട്ടിന്‍ ജോര്‍ജ്

Jaihind Webdesk
Tuesday, February 15, 2022

 

സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂർ ഡിസിസി പ്രസിഡന്‍റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജിന്‍റെ  ഫേസ്ബുക്ക് പോസ്റ്റ്. കണ്ണൂരിലെ ബോംബേറില്‍ സ്വന്തം സംഘാംഗത്താല്‍ തന്നെ കൊല്ലപ്പെട്ട ജിഷ്ണുവിന്‍റെ മൃതദേഹം  കാണാനെത്തിയ ജയരാജന്‍റെ ചിത്രം പങ്കുവെച്ചായിരുന്നു മാര്‍ട്ടിന്‍ ജോര്‍ജിന്‍റെ വിമര്‍ശനം. യുവത്വത്തെ അപകടകരമായി വഴിതെറ്റിക്കുന്ന ആശയങ്ങള്‍ കുത്തിനിറയ്ക്കുന്ന സിപിഎം നേതൃത്വത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കരുതലോടെയിരിക്കണമെന്നും ലഹരിയോടും കമ്യൂണിസത്തോടും മക്കൾ അകലം പാലിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരായിട്ട് കാര്യമില്ലെന്നും മനുഷ്യത്വമുള്ളവരാവണം രാഷ്ട്രീയ നേതാക്കളെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

 

കുഞ്ഞേ മാപ്പ്…🙏🙏🙏
ചുണ്ടുകൾ മന്ത്രിച്ചിട്ടുണ്ടാവാം
മനുഷ്യരായിട്ട് കാര്യമില്ല
മനുഷ്യത്വമുള്ളവരാവണം രാഷ്ട്രീയ നേതാക്കൾ……
അമ്മയുടെ പേറ്റുനോവും
അച്ഛന്റെ പോറ്റു നോവും
നിശേഷം ഉളുപ്പില്ലാതെ ഒരു നിമിഷത്തെ ഇങ്കുലാബ് മുദ്രാവാക്യങ്ങളിൽ അലിയിച്ചു കളയാൻ നിങ്ങൾക്ക് മാത്രമേ സാധിക്കൂ സഖാക്കളെ……..
കള്ളിനും, കഞ്ചാവിനും, കൊട്ടേഷനും, പെൺവാണിഭത്തിനും വരെ പാർട്ടി കൂടെയുണ്ടാകും,സംരക്ഷിക്കുമെന്ന ഉറപ്പ് ലഭിച്ച പാവം യുവാക്കൾ കല്യാണത്തിനും, സൽക്കാരത്തിനും നൂൽകെട്ടിനുംവരെ ബോംബുകൾ പോക്കറ്റിലിട്ടു പോയാൽ കേരളം ശവപ്പറമ്പാവാൻ ഇനി അധികം നാളുകൾ വേണ്ടിവരില്ല.
മാതാപിതാക്കൾ കരുതലോടെയിരിക്കുക……..
ലഹരിയോടും കമ്മ്യൂണിസത്തോടും
മക്കൾ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
ഭരണ സ്വാധീനത്തിന്മേൽ അധികാരികളും സുരക്ഷ നൽകേണ്ട പോലീസുകാരുടെ കൈകളെ അരിവാൾ ചുറ്റിക കൊണ്ട് ബന്ധിച്ച് വെറും നോക്കുകുത്തികളാക്കിയതിനാൽ
നാം നമ്മളെ തന്നെ സുരക്ഷിതരാക്കുക…
കരുതലോടെയിരിക്കുക….
#kannur
#kerala