ആർഎസ്എസിനെയും സിപിഎമ്മിനേയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ : അഡ്വ. മാർട്ടിൻ ജോർജ്

Jaihind Webdesk
Tuesday, April 26, 2022

മുഖ്യമന്ത്രിയുടെ നാട്ടിൽ കൊലക്കേസ് പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ഒളിവിൽ താമസിച്ചത് സി.പി.എമ്മുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ്  അഡ്വ. മാർട്ടിൻ ജോർജ് . കൊലക്കേസ് പ്രതി മുഖ്യമന്ത്രിയുടെ വീടിന് സമീപത്ത് അഞ്ചു നാൾ താമസിച്ചിട്ടും പിടികൂടാൻ കഴിയാത്തത് ആർഎസ്എസുമായുളള രഹസ്യ ധാരണയുടെ ഭാഗമാണെന്നും മാർട്ടിന്‍ ജോർജ് ആരോപിച്ചു.

കൊലക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിച്ച പ്രശാന്തനും ഭാര്യയും പറയുന്നത് അവർ സി.പി.എമ്മുകാരാണെന്നാണ് .ഇപ്പോൾ ആർ.എസ് എസ് ഏതാണ് സിപിഎം ഏതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. ആർഎസ്എസ് കൊലയാളിയെ സംരക്ഷിക്കുന്ന സിപിഎം നിലപാടിനെതിരെ ഡിസിസി യുടെ ആഭിമുഖ്യത്തിൽ പിണറായിയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.