കണ്ണർ: മട്ടന്നൂരിലെ യുഡിഎഫ് മുന്നേറ്റത്തിനായി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്കും വോട്ടർമാര്‍ക്കും നന്ദി അറിയിച്ച് ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിന്‍ ജോർജ്. സ്വാർത്ഥ താത്പര്യത്തിനായി പ്രസ്ഥാനത്തെ പണയപ്പെടുത്തുന്ന പിണറായി വിരുദ്ധ കമ്യൂണിസ്റ്റ് വോട്ടുകൾ ഏകീകരിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് മട്ടന്നൂർ നഗരസഭ വിജയം യുഡിഎഫിന് ഇരട്ടി മധുരം നൽകുന്നതെന്ന് മാർട്ടിന്‍ ജോർജ് പറഞ്ഞു. മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ ഉരുക്ക് കോട്ടകളില്‍ ഉജ്വലവിജയമാണ് യുഡിഎഫ് നേടിയത്. 7 ല്‍ നിന്ന് 14 ആക്കി സീറ്റ് നില ഉയർത്തിയ യുഡിഎഫ് മുന്നേറ്റത്തിലെ സന്തോഷം പങ്കുവെച്ചായിരുന്നു മാര്‍ട്ടിന്‍ ജോർജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
അഡ്വ. മാര്‍ട്ടിന്‍ ജോർജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
അക്രമവും ഗുണ്ടായിസവും കൊണ്ട് മാത്രം കയ്യടക്കി വെച്ച സിപിഎം ന്റെ 8 സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്ത് മട്ടന്നൂരിലെ യു ഡി എഫ് കരുത്തു കാട്ടി…
നാല് വാർഡുകളിൽ നേരിയ വോട്ടുകൾക്കാണ് സീറ്റ് നഷ്ടമായത്. കള്ള വോട്ടും, ഓപ്പൺ വോട്ടും പതിവ് ശൈലി തെറ്റാതെ സി പി എം സ്വരു കൂട്ടിയിട്ടും,ഭരണ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് മന്ത്രിമാർ ക്യാമ്പ് ചെയ്തിട്ടും പാർട്ടി ഗ്രാമങ്ങളിൽ ഉണ്ടായ കനത്ത വോട്ട് ചോർച്ച വലിയ നാണക്കേട് ആണ് സഖാക്കൾക്കിടയിൽ ഉണ്ടാക്കിയിട്ടുള്ളത്.
സ്വർണ്ണ കടത്തിലും കള്ളകടത്തിലും നാണം കെട്ട് നിൽക്കുന്ന,മക്കളുടെ സ്വാർത്ഥ താത്പര്യത്തിനായി പ്രസ്ഥാനത്തെ പണയപ്പെടുത്തുന്ന പിണറായി വിരുദ്ധ കമ്മ്യൂണിസ്റ്റ് വോട്ടുകൾ ഏകീകരിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് മട്ടന്നൂർ നഗരസഭ വിജയം യു ഡി എഫ് ന് ഇരട്ടി മധുരം നൽകുന്നത്…..ഒരു മാസം മട്ടന്നൂരിൽ സമാധാനം പുലരുവാൻ, വികസനം കൊണ്ട് വരുവാൻ പ്രയത്നിച്ച യു ഡി എഫ് ന്റെ സഹപ്രവർത്തകർക്കും, മുഴുവൻ വോട്ടർമാർക്കും നന്ദി അറിയിക്കുന്നു…….നമുക്ക് കൈകോർത്ത് മുന്നേറാം…സ്വാതന്ത്ര്യം ഇനിയും കടന്നു ചെന്നിട്ടില്ലാത്ത പാർട്ടി ഗ്രാമങ്ങൾ വെട്ടി പിളർത്താം….