മരട് ഫ്ലാറ്റ് ഉടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകും; സുപ്രീംകോടതി വിധി ദൗർഭാഗ്യകരമെന്ന് ജസ്റ്റിസ് കെമാൽ പാഷ

Jaihind News Bureau
Thursday, September 12, 2019

മരട് ഫ്ലാറ്റ് ഉടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകും. സംസ്ഥാനത്തെ എല്ലാ എംഎൽഎമ്മാർക്കും നിവേദനം. ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാനും തീരുമാനം. മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റ് ഉടമകൾ അടുത്ത തിങ്കളാഴ്ച ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും.

അതേസമയം, മരടിൽ ഫ്ലാറ്റ് ഉടമകളെ കേൾക്കാതെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് ദൗർഭാഗ്യകരമെന്ന് ജസ്റ്റിസ് കെമാൽ പാഷ. സർക്കാരും ബന്ധപെട്ട ഉദ്യോഗസ്ഥരുമാണ് കുറ്റക്കാർ. ഫ്ലാറ്റ് ഉടമകളെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനാനെ സര്കാരിനുണ്ടെന്നും കെമാൽ പാഷ. മരടിലെ ഫ്‌ലാറ്റിലെത്തി കെമാൽ പാഷ ഉടമകളുമായി സംസാരിച്ചു .