മരടിലെ ഫ്ലാറ്റുടമകൾ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകി

Jaihind News Bureau
Wednesday, September 11, 2019

മരടിലെ ഫ്ലാറ്റുടമകൾ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകി. ഗോൾഡൻ കായലോരം റസിഡന്‍റ്സ് അസോസിയേഷനാണ് ഹർജി സമർപ്പിച്ചത്.

സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ താമസക്കാർ മരട് നഗരസഭയ്ക്കു മുന്നിൽ നടത്തുന്ന നിരാഹാര സമരം പുരോഗമിക്കുകയാണ്. അഞ്ച് ദിവസത്തിനകം ഫ്ലാറ്റിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് കഴിഞ്ഞ ദിവസം നഗരസഭ നോട്ടിസ് നൽകിയിരുന്നു.