ട്രെയിന്‍യാത്രക്കിടെ ഹൃദയാഘാതം; ചികിത്സ കിട്ടാതെ ഹോക്കി താരം മരിച്ചു

Jaihind Webdesk
Monday, September 9, 2019

കൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ ദേശീയ ഹോക്കി ജൂനിയര്‍ ടീം മുന്‍ താരം ചികിത്സ കിട്ടാതെ മരിച്ചു. കൊല്ലം പുലമണ്‍ സ്വദേശി മനുവാണ് മരിച്ചത്. ഹൃദയാഘാതമുണ്ടായ മനുവിന് മതിയായ ചികിത്സ സൗകര്യം റയില്‍വേ അധികൃതര്‍ ഒരുക്കിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മനു പുതുച്ചേരിയിലെ വൃന്ദഛല്‍ റയില്‍വേ സ്റ്റേഷനില്‍ കിടക്കേണ്ടി വന്നു. ആശുപത്രിയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സോ മറ്റ് വാഹനങ്ങളോ റെയില്‍വേ അധികൃതര്‍ സജ്ജമാക്കിയില്ല. അരമണിക്കൂറിലെറെയാണ് മരണത്തോട് മല്ലിട്ട് ഇയാള്‍ റെയില്‍വേ സറ്റേഷനില്‍ കിടക്കേണ്ടി വന്നത്. അധികൃതരുടെ അനസ്ഥക്കെതിരെ മനുവിന്റെ ബന്ധുക്കള്‍ പരാതി നല്‍കും.