മനു അഭിഷേക് സിംഗ്‌വിയും കുമാരി സെല്‍ജയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍

ന്യൂഡല്‍ഹി: മനു അഭിഷേക് സിംഗ്‌വിയെയും കുമാരി സെൽജയെയും കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് നിയമിച്ച് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. മുന്‍ രാജ്യസഭാ എംപി ടി സുബ്ബറാമി റെഡ്ഡിയെ സ്ഥിരം ക്ഷണിതാവ് ആയും ഉത്തർപ്രദേശ് മുന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അജയ്കുമാർ ലല്ലുവിനെ പ്രത്യേക ക്ഷണിതാവായും നിയമിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 

Comments (0)
Add Comment