ദമാമില്‍ ജോലി ചെയ്യുന്ന മന്‍സൂര്‍ പള്ളൂരിന്റെ ‘ആരാണ് ഭാരതീയന്’ എന്ന പുസ്തകം
ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ നാളെ പ്രകാശനം ചെയ്യും. രാഷ്ടീയ – സാമൂഹിക ചലനങ്ങളുടെ അടയാളപ്പെടുത്തലും, ആനുകാലികങ്ങളില്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരവുമാണ് പുസ്തകം.
നേരത്തെ അദ്ദേഹത്തിന്റെ ‘ ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്?’ എന്ന പുസ്തകം ഷാര്‍ജ പുസ്തകോത്സവത്തില്‍ പുറത്തിറങ്ങിയിരുന്നു . പ്രവചനങ്ങളുടെ പുസ്തകം എന്നായിരുന്നു പ്രസ്തുത പുസ്തകത്തെ എം മുകുന്ദന് വിശേഷിപ്പിച്ചത് . പുസ്തകത്തിന്റെ ഇംഗ്ളീഷ് പരിഭാഷ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി . പുസ്തകത്തെക്കുറിച്ച് ഡോക്യൂമെന്ററിയും പുറത്തിറങ്ങിയിരുന്നു.