മന്‍സൂര്‍ വധം : പ്രതികളെ 5 ദിവസത്തേക്ക് ക്രൈംബ്രാഞ്ച്   കസ്റ്റഡിയിൽ വിട്ടു

Jaihind Webdesk
Monday, April 19, 2021

 

കണ്ണൂർ : പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതികളെ 5 ദിവസത്തേക്ക് ക്രൈംബ്രാഞ്ച്   കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വൈകുന്നേരം 5 വരെയാണ് കസ്റ്റഡി. റിമാൻഡിൽ കഴിയുന്ന പ്രതികളായ സുഹൈൽ, സംഗീത്, വിപിൻ, അനീഷ്, ശ്രീരാഗ്, വിജേഷ്, അശ്വന്ത് എന്നിവരെയാണ് തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി  കസ്റ്റഡിയിൽ വിട്ടത്. ഒന്നാം പ്രതി ഷിനോസിനെ കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഹാജരാക്കിയില്ല.