ജമ്മു-കശ്മീർ സാഹചര്യങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്. ഇന്ത്യയെന്ന ആശയം ദീർഘകാലം നിലനിൽക്കാൻ ശബ്ദം ഉയർന്നു വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 370-ആം വകുപ്പിലെ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനോട് മൻേമാഹൻ സിങ് ഇതാദ്യമായാണ് പ്രതികരിച്ചത്.
രാജ്യത്തെമ്പാടുമുള്ളവർ ജമ്മു-കശ്മീർ വിഷയത്തിലെ സർക്കാർ തീരുമാനം ഇഷ്ടപ്പെടുന്നില്ല. അവരുടെ ശബ്ദം ബന്ധപ്പെട്ടവർ കേൾക്കേണ്ടതുണ്ട്. മുൻകേന്ദ്രമന്ത്രി എസ്. ജയ്പാൽ റെഡ്ഡി അനുസ്മരണ ചടങ്ങിനെത്തിയ മൻമോഹൻ സിങ് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഇന്ത്യ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കറുത്ത ശക്തികളെ വെല്ലുവിളിക്കാൻ ശരിയായി ചിന്തിക്കുന്നവരുടെ സഹകരണം ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവരും സംസാരിച്ചു.
അതിനിടെ മൻമോഹൻ സിങ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. സംസ്ഥാന തലസ്ഥാനമായ ജയ്പൂരിലെത്തിയാണ് അദ്ദേഹം നാമനിർദേശ പത്രിക