ഹിമാചലില്‍ കുടുങ്ങി മഞ്ജു വാര്യരും സംഘവും

ഷിംല: ഹിമാചല്‍ പ്രദേശിലെ പ്രതികൂല കാലാവസ്ഥയില്‍ കുടുങ്ങി മഞ്ജു വാര്യരും സംഘവും. ഇവരുമായുള്ള ഫോണ്‍ബന്ധവും നിലച്ചിരിക്കുകയാണ്. സനല്‍ കുമാര്‍ ശശിധരന്റെ ‘കയറ്റം’ സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയ സംഘം മഴയെ തുടര്‍ന്ന് അവിടെ കുടുങ്ങുകയായിരുന്നു. കനത്ത മഴയിലും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാനാവുന്നില്ല. മഞ്ജുവും സനല്‍ കുമാര്‍ ശശിധരനും അടക്കം സംഘത്തില്‍ 30 പേരാണുള്ളത്.
മൂന്നാഴ്ച മുന്‍പാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ എത്തിയത്. ഹിമാലയന്‍ താഴ്വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്.

മണാലിയില്‍നിന്നും 100 കിലോമീറ്റര്‍ അകലെയാണ് ഛത്രു. രണ്ടാഴ്ചയായി ഇവിടെ ശക്തമായ മഴയാണ്. സഹോദരന്‍ മധു വാര്യരെ മഞ്ജു വാര്യര്‍ ഇന്നലെ വിളിച്ചിരുന്നു. സാറ്റലൈറ്റ് ഫോണിലൂടെയാണ് സംസാരിച്ചത്. 15 സെക്കന്‍ഡ് മാത്രമേ സംസാരിക്കാന്‍ കഴിഞ്ഞുളളൂ. രണ്ടു ദിവസത്തെ ഭക്ഷണം മാത്രമേ കൈയ്യിലുളളൂവെന്നാണ് മഞ്ജു സഹോദരനോട് പറഞ്ഞത്. തങ്ങളടക്കം 200 ഓളം പേര്‍ ഇവിടെയുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു.

landslidehimachal pradeshmanju warrier
Comments (0)
Add Comment