മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്; തെരഞ്ഞെടുപ്പ് കേസിൽനിന്ന് കെ. സുരേന്ദ്രൻ പിൻമാറി

Jaihind Webdesk
Monday, February 25, 2019

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽനിന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പിൻമാറി. ഹര്‍ജി പിൻവലിക്കുന്നതിനായി സുരേന്ദ്രൻ ഹൈക്കോടതിയിൽ അപേക്ഷ നൽകും. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം  മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പു കൂടി പ്രഖ്യാപിക്കാനുള്ള സാധ്യതയേറി.

ഉപതിരഞ്ഞെടുപ്പ് നടത്തി ജനപ്രതിനിധിയെ കണ്ടെത്തണമെന്നാണു ജനങ്ങളുടെ ആഗ്രഹം. അതിനായാണ് കേസ് പിൻവലിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

മഞ്ചേശ്വരം എംഎൽഎ ആയിരുന്ന പി.ബി. അബ്ദുൽ റസാഖിന്റെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബർ 20ന് അബ്ദുൽ റസാഖ് മരിച്ചു. ഈ സാഹചര്യത്തില്‍ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്നു കോടതി പരാതിക്കാരനോടു ചോദിച്ചിരുന്നു.