കൊവിഡ് വാക്സിന്‍ ‘സഞ്ജീവനി’ എന്ന് ഹർഷ് വർധൻ ; സർക്കാർ പ്രതിനിധികള്‍ കുത്തിവെപ്പിന് മുന്നോട്ടുവരാത്തതെന്തെന്ന് മനീഷ് തിവാരി

 

ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധ വാക്സിനുകളെ സഞ്ജീവനി എന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹർഷ് വർധൻ. രണ്ട് വാക്സിനുകളും സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമാണെന്നും അവകാശ വാദം. എങ്കിൽ എന്തുകൊണ്ട് സർക്കാർ പ്രതിനിധികൾ കുത്തിവെപ്പ് എടുക്കുന്നില്ല എന്ന ചോദ്യവുമായി കോണ്‍ഗ്രസ് എം പി മനീഷ് തിവാരി രംഗത്തെത്തി.

വാക്സിനുകളുടെ ഫലപ്രാപ്തി ചോദ്യം ചെയ്യപ്പെടാത്തതാണെങ്കിൽ എന്തുകൊണ്ട് മറ്റ് ലോക രാജ്യങ്ങളിലെ പോലെ സർക്കാരിന്‍റെ ഒരു പ്രതിനിധിയും സ്വയം പ്രതിരോധ കുത്തിവയ്പ് എടുക്കാൻ മുന്നോട്ട് വന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
കോവാക്സിൻ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച് പല ഡോക്ടർമാരും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഏത് വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാൻ കഴിയില്ലെന്നും മനീഷ് തിവാരി വിമർശിച്ചു.

Comments (0)
Add Comment