മണിപ്പൂരിന് സമാധാനമാണ് വേണ്ടത്, ഏറ്റുമുട്ടലല്ല; രാഹുലിന്‍റെ യാത്ര തടഞ്ഞതിന് പിന്നാലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: മണിപ്പൂരില്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം പോലീസ് തടഞ്ഞത് സ്വേച്ഛാധിപത്യപരമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദുരിതാശ്വാസ ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്നവരെ കാണാനും സംഘര്‍ഷം രൂക്ഷമായ സംസ്ഥാനത്ത് സ്വാന്തനം നല്‍കാനുമാണ് അദ്ദേഹം അവിടെ പോകുന്നത്. എന്നാല്‍ സര്‍ക്കാരിന്‍റെ ഈ നടപടി ഭരണഘടനാപരവും ജനാധിപത്യപരവുമായ എല്ലാ മാനദണ്ഡങ്ങളെയും തകര്‍ക്കുന്നതാണെന്നും അദേഹം കുറ്റപ്പെടുത്തി. മണിപ്പൂര്‍വിഷയത്തില്‍ മൗനം വെടിയാന്‍ പ്രധാനമന്ത്രി മോദി തയ്യാറായിട്ടില്ലന്നും മണിപ്പൂരിന് ഏറ്റുമുട്ടലല്ല സമാധാനമാണ് വേണ്ടതെന്നും അദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം രാഹുല്‍ ഗാന്ധിയ്ക്ക് ഹെലികോപ്റ്ററില്‍ ചുരാചന്ദ്പുരിലേക്ക് പോകാനുള്ള അനുമതി പോലീസ് നല്‍കിയിട്ടുണ്ട്.

Comments (0)
Add Comment