മാണി.സി.കാപ്പന്‍ എല്‍ഡിഎഫ് വിട്ടു ; ഒപ്പം നില്‍ക്കുന്നവരും യുഡിഎഫിലേക്ക് ; ‘ഐശ്വര്യ കേരള യാത്രയില്‍ ശക്തിതെളിയിക്കും’

Jaihind News Bureau
Saturday, February 13, 2021

കൊച്ചി : മാണി.സി.കാപ്പന്‍ എല്‍ഡിഎഫ് വിട്ടു. താനും തന്നോടൊപ്പം നില്‍ക്കുന്നവരും യുഡിഎഫിലേക്ക് എത്തുമെന്നും അദ്ദേഹം നെടുമ്പോശേരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍സിപി ഏത് മുന്നണിക്കൊപ്പമാണെന്ന് കേന്ദ്രനേതൃത്വം ഇന്ന് അറിയിക്കും. തീരുമാനം തനിക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കില്‍ ഭാവികാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും. നാളെ പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യകേരള യാത്രയില്‍ പങ്കെടുത്ത് ശക്തി തെളിയിക്കും.കൂടെയുള്ളവരെ യാത്രയില്‍ അണിനിരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.