നാഷണലിസ്റ്റ് കോൺഗ്രസ് കേരള ; പുതിയ പാർട്ടി പ്രഖ്യാപിച്ച് മാണി.സി.കാപ്പൻ

Jaihind News Bureau
Monday, February 22, 2021

 

തിരുവനന്തപുരം :  നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്ന പേരില്‍ പുതിയ പാർട്ടി പ്രഖ്യാപിച്ച് മാണി.സി.കാപ്പൻ. ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാർട്ടിയായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാണി.സി കാപ്പനാണ് പാർട്ടിയുടെ പ്രസിഡന്‍റ്, ബാബു കാർത്തികേയൻ ജനറൽ സെക്രട്ടറി. ഘടകകക്ഷിയായി യുഡിഎഫിലേക്ക് വരാമെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായും മാണി.സി.കാപ്പൻ പറഞ്ഞു.