മാനേജർ മൗറിഞ്ഞോയെ പുറത്താക്കി മാഞ്ചസ്റ്റർ യുണെറ്റഡ്

Jaihind Webdesk
Tuesday, December 18, 2018

രണ്ടര വർഷത്തെ സേവനത്തിന് ശേഷം ടീമിന്‍റെ തുടർ പരാജയങ്ങളെ വിലയിരുത്തി മാനേജർ മൗറിഞ്ഞോയെ മാഞ്ചസ്റ്റർ യുണെറ്റഡ് പുറത്താക്കി. ഞായ്‌റാഴ്ച ആൻഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ യുണൈറ്റഡ് മാഞ്ചസ്റ്റർ തോറ്റിരുന്നു. മാനേജർ എന്ന നിലക്ക് ക്ലബിലെ ചെറുപ്പക്കാരായ താരങ്ങളുടെ കഴിവ് വളർത്തിയെടുക്കുന്നതിലുള്ള പരാജയവും മോശം പ്രകടനത്തെ തുടർന്നുള്ള ആരാധകരുടെ നിരാശയും കൂടി കണക്കിലെടുത്താണ് തീരുമാനം. സീസൺ അവസാനിക്കുന്നത വരെ താത്കാലിക മാനേജരെ ചുമതലകൾ ഏൽപ്പിക്കും. ലീഗിൽ ലിവർപൂളിനെക്കാൽ 19 പോയിന്റ് പിന്നിൽ ആറാമതാണ് ഇപ്പോൾ മാഞ്ചസ്റ്റർ.