പോത്തിന്‍റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം; ആക്രമിച്ചത് വീട്ടില്‍ വളർത്തുന്ന പോത്ത്

കോഴിക്കോട്:  പോത്തിന്‍റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. അരയങ്കോട് പള്ളിക്കണ്ടി അസൈനാർ (65) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് മാവൂർ പനത്തോട്ടിലായിരുന്നു സംഭവം.

അസൈനാർ വളർത്തുന്ന പോത്തായിരുന്നു ആക്രമിച്ചത്. വയലിൽ തീറ്റിച്ച ശേഷം അഴിച്ചുകൊണ്ടുവരുന്നതിനിടെയാണ് കുത്തേറ്റത്.  വരമ്പിലേക്ക് ചേർത്ത് പലതവണ പോത്ത് കുത്തുകയായിരുന്നു. ആക്രമണത്തിൽ ഇയാള്‍ക്ക് ​സാരമായി പരിക്കേറ്റു. ഉടന്‍ തന്നെ  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments (0)
Add Comment