‘ദ അണ്‍നോണ്‍ വാരിയർ’ ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ ടീസർ മമ്മൂട്ടി റിലീസ് ചെയ്തു

 

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ദ അണ്‍നോണ്‍ വാരിയര്‍’ എന്ന ഡോക്യുമെന്‍ററിയുടെ ടീസർ ചലച്ചിത്രതാരം മമ്മൂട്ടി റിലീസ് ചെയതു. മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വ സുവര്‍ണ ജൂബിലിയുടെ ഒരു വര്‍ഷം നീണ്ട പരിപാടികള്‍ക്ക് ഇന്ന് സമാപനമാകും. ഉച്ചയ്ക്ക് രണ്ടിന് ഹോട്ടല്‍ ഹൈസിന്തില്‍ വച്ച് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് മക്ബുല്‍ റഹ്‌മാന്‍ സംവിധാനം ചെയ്ത ‘ദ അണ്‍നോണ്‍ വാരിയര്‍’ എന്ന ഡോക്യുമെന്‍ററി പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ റിലീസ് ചെയ്യും. മലയാളം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ഡോക്യുമെന്‍ററി തയാറാക്കിയിട്ടുണ്ട്. 2020 സെപ്റ്റംബര്‍ 17 നാണ് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.

 

ടീസർ കാണാം :

Comments (0)
Add Comment