രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മല്ലികാർജുന്‍ ഖാർഗെ ഇന്ന് വയനാട്ടില്‍; നാളെ ഇന്ദിരാഭവനില്‍ വാർത്താസമ്മേളനം

 

കല്‍പ്പറ്റ: വയനാട് പാർലമെന്‍റ് മണ്ഡലം സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് വയനാട്ടിലെത്തും. വൈകിട്ട് നാല് മണിക്ക് സുല്‍ത്താന്‍ ബത്തേരി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഖാർഗെ സംസാരിക്കും. പരിപാടിയില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. തുടർന്ന് നാളെ രാവിലെ 9.30 ന് അദ്ദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ മാധ്യമങ്ങളെ കാണും.

Comments (0)
Add Comment