മല്ലികാർജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷന്‍; ലഭിച്ചത് 7897 വോട്ടുകള്‍

Jaihind Webdesk
Wednesday, October 19, 2022

 

ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്‍റെ പ്രസിഡന്‍റായി മല്ലികാർജുൻ ഖാർ​ഗെ എംപി തെരഞ്ഞെടുക്കപ്പെട്ടു. ശശി തരൂരൂർ എംപിയെയാണ് അദ്ദേഹം മറികടന്നത്. ഖാർ​ഗെയ്ക്ക് അനുകൂലമായി 7897 വോട്ടുകളും ശശി തരൂരിന് 1072 വോട്ടുകളും ലഭിച്ചു. 416 വോട്ടുകള്‍ അസാധുവായെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാന്‍ മധുസൂദന്‍ മിസ്ത്രി അറിയിച്ചു. ചരിത്രത്തിൽ ഇത് ആറാം തവണയാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നത്.