റിപ്പബ്ലിക്ക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആര്‍എസ്എസിന്‍റെ കയ്യിലെ പാവയെ പോലെയാണ് പ്രധാനമന്ത്രി പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസും ബിജെപിയും ഭരണഘടന ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ ഒരുമയോടെ നേരിടാനും ഭരണഘടനയെയും ജനാധിപത്യത്തെ സംരക്ഷിക്കാനും കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും ഖാര്‍ഗെ ആഹ്വാനം ചെയ്യുകയും ചെയ്തു. കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന സമിതി കാര്യാലയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.