മലേഗാവ് സ്‌ഫോടനക്കേസിൽ ഏഴ് പ്രതികൾക്കെതിരെ തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തി. ലഫ്.കേണൽ പ്രസാദ് പുരോഹിതിനെയും പ്രജ്ഞ സിംഗാ ഠാക്കൂറിനെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
മുംബൈ പ്രത്യേക എൻ ഐ എ കോടതിയാണ് കുറ്റം ചുമത്തിയത്. മുൻ മേജർ രമേശ് ഉപാധ്യായ, സമീർ കുൽക്കർണി, അജയ് രഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.അടുത്ത മാസം രണ്ടിന് കേസിൽ വിചാരണ തുടങ്ങും. വടക്കൻ മഹാരാഷ്ട്രയിലെ മാലേഗാവിൽ 2008 സെപ്തംബർ 29ന് നടന്ന സ്‌ഫോടനത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. നൂറോളം പേർക്ക് പരിക്കേറ്റു.