മുംബൈയില്‍ ബാങ്ക് കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മലയാളി മരിച്ചു

Jaihind Webdesk
Friday, June 14, 2019

മൂത്തൂറ്റ് ഫിനാന്‍സ് ശാഖയുടെ നാസിഖ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് ജീവനക്കാരനായ മലയാളി മരിച്ചു. മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി സജു സാമുവലാണ് മരിച്ചത്. മറ്റൊരു മലയാളിയായ സഹപ്രവര്‍ത്തകന് ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ്് സംഭവം. ബാങ്ക് ഓഡിറ്റിങ് നടക്കുന്നതിനിടെ ബാങ്കിലേക്ക് കൊള്ളക്കാര്‍ അതിക്രമിച്ച് കയറുകയും കവര്‍ച്ച നടത്തുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മുംബൈയില്‍ ജോലി ചെയ്യുന്ന സജു നാസിക് ശാഖയില്‍ ഓഡിറ്റിങ്ങിന് പോയിരിക്കെയാണു സംഭവം. സാജുവിന്റെ മൃതദേഹം നാസിക് സിവില്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു മുംബൈയില്‍ എത്തിക്കുന്ന മൃതദേഹം നാളെ എംബാം ചെയ്ത് നാട്ടിലെത്തിക്കുമെന്നു സ്ഥലത്തുള്ള ബന്ധു അറിയിച്ചു.