മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ക്യാമ്പ് എക്സിക്യുട്ടീവിന് തുടക്കം

മലപ്പുറം  ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ  ക്യാമ്പ് എക്സിക്യുട്ടീവിന് തുടക്കമായി. തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഏകദിന ക്യാമ്പ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും പാർട്ടിയെ താഴെ തട്ടു മുതൽ ശക്തിപ്പെടുത്തുക എന്നതാണ് മലപ്പുറം ഡി.സി.സിയുടെ ലക്ഷ്യം 2020  എന്നു പേരിട്ടിരിക്കുന്ന ക്യംപിൻറെ ലക്ഷ്യം.

കോൺഗ്രസിൻറ മണ്ഡലം പ്രസിഡൻറുമാർ,ബ്ലോക്ക് പ്രസിഡൻറുമാർ,ഡി.സി.സി ഭാരവാഹികൾ,ജില്ലയിൽ നിന്നുള്ള കെ.പി.സി.സി ഭാരവാഹികൾ,പോഷക സംഘടനകളുടെ ജില്ലാ സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പ്  എക്സിക്യൂട്ടീവിൽ പങ്കെടുക്കും. സംഘടന വിഷയങ്ങളെ ആസ്പദമാക്കി വിശദമായ ചർച്ചകൾ ക്യാമ്പിൽ നടക്കും. തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തി നടക്കുന്ന ക്യാമ്പ് കെപിസിസി  പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ  ഉദ്ഘാടനം ചെയ്തു..

കോൺഗ്രസിന്‍റെ രക്തം കുടിക്കുന്ന കഴുകന്മാരായി ഇടതുപക്ഷം മാറിയെന്നുംഅഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞതാണ് സംസ്ഥാനഭരണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ഉച്ചക്ക് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനം എ.ഐ.സി.സി ജനറല്‍ സെകട്ടറി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറരക്ക് സമാപന സമ്മേളനത്തോടെ ക്യാമ്പ് സമാപിക്കും.

https://www.facebook.com/JaihindNewsChannel/videos/1108943142639816/?t=1306

mullappally ramachandran
Comments (0)
Add Comment