ഡീൻ കുര്യാക്കോസിന് പിന്തുണയുമായി മലനാട് കർഷകരക്ഷാസമിതി

Jaihind Webdesk
Saturday, April 6, 2019

ഡീൻ കുര്യാക്കോസിന് പിന്തുണയുമായി മലനാട് കർഷകരക്ഷാസമിതി. മാറി വന്ന രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ്സിന്റെ പ്രകടനപത്രികയിൽ തന്നെ കർഷകർക്കനുകൂല നിലപാട് സ്വീകരിച്ചതിനാൽ യു.ഡി.എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി ചെയർമാൻ പ്രൊഫ. ജോസ് കുട്ടി ഒഴുകയിൽ പറഞ്ഞു.

ബാങ്കുകളുടെ ക്രൂര സമീപനം മൂലം ഇടുക്കിയിലെ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. ഇനിയും കർഷക ആത്മഹത്യ ഉണ്ടാകാതിരിക്കുവാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. കനത്ത വേനലിനെ തുടർന്ന് കാർഷിക മേഘലയിൽ വലിയ പ്രതിസന്ധിയാണു് ഉടലെടുത്തിരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിന്നു് വ്യത്യസ്തമായി ഇത്തവണ യു.ഡി.എഫ്.സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് പിന്തുണ നൽകാൻ മലനാട് കർഷക രക്ഷാസമിതി തീരുമാനിച്ചതായി ചെയർമാൻ പ്രൊഫ്: ജോസ് കുട്ടി ഒഴുകയിൽ പറഞ്ഞു.

സർക്കാർ നിർമ്മിത പ്രളയം സംബന്ധിച്ച് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ഇടുക്കിക്കാർക്ക് യഥാർത്ഥ വിവരങ്ങൾ ലഭ്യമായതെന്നും ജോസ് കുട്ടി പറഞ്ഞു.[yop_poll id=2]