മലബാറിലെ ക്ഷീര കർഷകരിൽ നിന്നും ഇന്ന് പാൽ ശേഖരിക്കുന്നത് മിൽമ നിർത്തി വെച്ചു; പലയിടത്തും പാലൊഴുക്കിക്കളഞ്ഞ് ക്ഷീരകർഷകരുടെ പ്രതിഷേധം

മലബാറിലെ ക്ഷീര കർഷകരിൽ നിന്നും ഇന്ന് പാൽ ശേഖരിക്കുന്നത് മിൽമ നിർത്തി വെച്ചു. നാളെ മുതൽ പകുതി പാൽ മാത്രമേ ശേഖരിക്കുകയുള്ളുവെന്നും മിൽമ മലബാർ യൂണിറ്റ് ചെയർമാൻ വ്യക്തമാക്കി. കേരളത്തിന്‍റെ പാല്‍ വേണ്ട എന്ന തമിഴ്‌നാട് സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ ഇന്ന് പരിഹാരമുണ്ടാവാത്ത സാഹചര്യത്തിലാണ് നടപടി. പകരം സംവിധാനം സംസ്ഥാന സർക്കാർ സ്വീകരിക്കാത്ത സാഹചര്യത്തിൽ പലയിടത്തും കർഷകർ പാലൊഴുക്കി പ്രതിഷേധിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പാല്‍ തമിഴ്‌നാട്ടിലേക്ക് കയറ്റി അയക്കേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ തലത്തിൽ പ്രശ്‌നം പരിഹാരമാകാത്ത സാഹചര്യത്തിൽ ഇന്ന് പാൽ ശേഖരിക്കില്ല. നാളെ മുതൽ പകുതി പാൽ മാത്രമേ ശേഖരിക്കുകയുള്ളുവെന്നും മിൽമ മലബാർ മേഖല ചെയർമാൻ വ്യക്തമാക്കിയത്. ദിവസേന ആറര ലക്ഷം ലിറ്ററോളം പാലായിരുന്നു മലബാറില്‍ നിന്ന് മാത്രം മില്‍മ കര്‍ഷകരില്‍ നിന്നും സംഭരിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കടകള്‍ തുറക്കാത്തതിനാൽ വില്പന നടന്നിരുന്നില്ല. ബാക്കിയാവുന്ന പാല്‍ തമിഴ്‌നാട്ടിലേക്ക് കയറ്റി അയച്ച്‌ പാല്‍പൊടിയാക്കി സൂക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ പാൽ വേണ്ടെന്നു തമിഴ്നാട് തീരുമാനിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. മിൽമ പാൽ ശേഖരിക്കാതെ വന്നതോടെ പാൽ ഒഴിച്ച് കളയേണ്ട അവസ്ഥയിലാണ് കർഷകർ.
ഒന്നര ലക്ഷത്തോളം കര്‍ഷകരാണ് മില്‍മ മലബാര്‍ റീജിയണിന് കീഴില്‍ മാത്രമുള്ളത്.

അതേസമയം, വടക്കൻ മേഖലകളിൽ സംഭരിക്കുന്ന അധിക പാൽ പൂർണ്ണമായും വിപണനം ചെയ്യാനാകാത്ത സാഹചര്യത്തിൽ ഈ പാൽ തമിഴ് നാട്ടിൽ പാൽപ്പൊടി നിർമ്മാണത്തിന് ശേഖരിക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. തെക്കൻ കേരളത്തിലേക്കും ഈ പാൽ ഇപ്പോൾ എത്തിക്കുന്നുണ്ടെന്നദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു

Milma
Comments (0)
Add Comment