സര്‍ക്കാരിന് കനത്ത തിരിച്ചടി, പോലീസിന് നാണക്കേട്: ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Tuesday, July 19, 2022

തിരുവനന്തപുരം: കള്ളക്കേസില്‍ കുടുക്കി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥനെ ജയിലില്‍ അടയ്ക്കാനുള്ള ശ്രമം കോടതി പരാജയപ്പെടുത്തിയത് സര്‍ക്കാരിന് കനത്ത തിരിച്ചടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന്‍റെ ആയുധമായി മാറിയ പോലസിന് കനത്ത നാണക്കേടുണ്ടാക്കിയ

പോലീസിനെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. ഇതുകൊണ്ടൊന്നും ജനാധിപത്യവിശ്വാസികളെ തകര്‍ക്കാന്‍ കഴിയില്ല. സര്‍ക്കാരിന്‍റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ കൂടുതല്‍ കരുത്തോടെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പോരാടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.