വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്ന് മേജര്‍ രവിയുടെ സെല്‍ഫി; വിമര്‍ശനം ഉയരുന്നു

 

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തമുഖത്ത് നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത നടനും സംവിധായകനുമായ മേജര്‍ രവിക്കെതിരെ രൂക്ഷവിമര്‍ശനം. നടനും ടെറിടോറിയല്‍ ആര്‍മി ലെഫ്റ്റനന്‍റ് കേണലുമായ മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫിയാണ് മേജര്‍ രവി പങ്കുവെച്ചത്. ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. പിആര്‍ഒ ഡിഫന്‍സ് കൊച്ചിയെന്ന എക്സ് പേജിലാണ് മേജർ രവി സെൽഫിക്ക് പോസ് ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.

ചവിട്ടി നില്‍ക്കുന്ന മണ്ണിനടിയില്‍ എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും നിലവിൽ. അങ്ങനെയുള്ള ദുരന്തഭൂമിയിലെത്തി ഇത്തരത്തിലുള്ള പ്രവര്‍ത്തികൾ ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നും സെൽഫിയെടുത്തത് ശരിയായില്ലെന്നുമാണ് വിമർശനം ഉയരുന്നത്. ഇങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളുണ്ടെന്നും ആളുകള്‍ പ്രതികരിച്ചു.

Comments (0)
Add Comment