പൂനെ : കൊവിഷീൽഡ് വാക്സിൻ ഉത്പാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേർ മരിച്ചു. രാജ്യത്ത് കൊവിഡ് പോരാട്ടത്തിന് മുന്‍നിരയിലുള്ള ആരോഗ്യപ്രവർത്തകർക്കും മറ്റുള്ളവർക്കും വേണ്ടിയുള്ള വാക്സിന്‍ ഉത്പാദിപ്പിക്കുന്നത് ഇവിടെനിന്നാണ്. ഉച്ചയ്ക്ക് ശേഷമാണ് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെര്‍മിനൽ ഒന്നിന് സമീപം തീപിടിത്തമുണ്ടായത്. ദേശീയ ദുരന്ത പ്രതികരണ സേന സംഭവസ്ഥലത്തെത്തി. ഫയര്‍ഫോഴ്സിന്‍റെ പത്തോളം യൂണിറ്റുകൾ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്.
അതേസമയം കൊവിഡ് ഉത്പാദനം നടക്കുന്ന പ്ലാന്‍റിന് തീപിടിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ടെര്‍മിനല്‍-I-ല്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയിയാണ് തീപിടിത്തമുണ്ടായത്. ഇത് മറ്റു നിലകളിലേക്കും വ്യാപിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍ പെട്ട് നാല് പേർ മരിച്ചതായാണ് റിപ്പോർട്ട്. കെട്ടിടത്തില്‍ കുടുങ്ങിയ നാല് തൊഴിലാളികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്‍റെ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്സിന്‍ ജനുവരി 16 മുതല്‍ ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.