തന്‍റെ വാദം കേൾക്കാതെ നടപടിയെടുത്തത് ഭരണഘടന ലംഘനം; മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ

തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ.  ലോക്സഭയിൽ നിന്നും അയോഗ്യയാക്കിയതില്‍ പാർലമെന്‍റ് നടപടിക്കെതിരെ ചോദ്യം ചെയ്താണ് മഹുവ സുപ്രീം കോടതിയിലെത്തിയത്.  തന്‍റെ വാദം കേൾക്കാതെ നടപടിയെടുത്തത് ഭരണഘടന ലംഘനമാണെന്ന് മഹുവ പറഞ്ഞു. അതേസമയം പാർലമെന്‍റിന് പുറത്താക്കാൻ അധികാരമില്ലെന്നും മഹുവ വ്യക്തമാക്കി. ചോദ്യം ചോദിക്കാൻ വ്യവസായിയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിലാണ് നടപടി. മോദിക്കെതിരെ പാർലമെന്‍റിലെ ഉറച്ച ശബ്ദമായിരുന്നു മഹുവ മൊയ്ത്ര. മഹുവ മൊയ്ത്ര കുറ്റക്കാരിയെന്ന എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ശരിവെച്ചായിരുന്നു അസാധാരണ നടപടി. പണം വാങ്ങിയെന്നതിന് ഒരു തെളിവ് പോലും ഇല്ലാതെയാണ് തന്നെ പുറത്താക്കുന്നതെന്ന് മഹുവ മൊയ്ത്ര പറഞ്ഞിരുന്നു.

Comments (0)
Add Comment