വനിതകളെ മർദിച്ച DySPക്കെതിരെ മഹിളാകോൺഗ്രസിന്‍റെ പരാതി

യുഡിഎഫ് ലോങ്ങ് മാർച്ചിൽ വനിതകളെ ഉൾപ്പെടെ മർദിക്കാൻ നേതൃത്വം നൽകിയ ഡിവൈഎസ്പി ശ്രീകുമാറിനെതിരെ മഹിളാകോൺഗ്രസ് പരാതി നൽകി. കോട്ടയം എസ് പി ഹരിശങ്കറിനാണ് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാസുഭാഷ് പരാതി നൽകിയത്.

കോട്ടയം പാത്താമുട്ടം പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തിയ ലോങ്ങ് മാർച്ചിലാണ് വനിതകൾ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റത്. ഇതിന് നേതൃത്വം നൽകിയതാകട്ടെ ഡിവൈഎസ്പി ശ്രീകുമാറും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പടെയുള്ള വനിതകൾ മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണ്. സ്ത്രീകളടക്കം അണിനിരന്ന ജാഥയെ ഒരു വനിതാപോലീസുപോലുമില്ലാതെയാണ് ഡിവൈഎസ്പിയും സംഘവും ആക്രമിച്ചത്. യാതൊരു പ്രകോപനവും ഉണ്ടാകാത്ത സാഹചര്യത്തിൽ പോലും പൊലീസ് ആക്രമണം അഴിച്ചുവിട്ടുവെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാസുഭാഷ് പറഞ്ഞു

പൊലീസിനെ ഈ ഹീന പ്രവർത്തിയെ അന്വേഷണ വിധേയമാക്കണമെന്നും ഡിവൈഎസ്പി ശ്രീകുമാറിനെതിരെ നടപടിയെടുക്കണമെന്നും മഹിളാകോൺഗ്രസ് പരാതിയിൽ ആവശ്യപ്പെടുന്നു.

DySP Sreekumar
Comments (0)
Add Comment