വിവാദ പരാമര്‍ശം: എം.സി ജോസഫൈന് നേരെ മഹിളാ കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം

Jaihind News Bureau
Saturday, June 6, 2020

 

വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് നേരെ  മഹിളാ കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം . മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രന്‍റെ  നേതൃത്വത്തില്‍ അങ്കമാലിയില്‍വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എം.സി ജോസഫൈന്‍റെ വിവാദ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

സിപിഎം എന്നാല്‍ കോടതിയും പൊലീസുമാണെന്നായിരുന്നു എം.സി.ജോസഫൈന്‍റെ പ്രതികരണം. സിപിഎം നേതാക്കൾ പ്രതികളായ കേസുകളിൽ വനിത കമ്മീഷൻ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു  വിവാദം പരാമർശം. പാർട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ വനിത കമ്മീഷൻ അന്വേഷിക്കേണ്ട കാര്യമില്ലെന്നും ജോസഫൈന്‍ പറഞ്ഞു.   പാർട്ടി അന്വേഷിക്കുന്ന കേസുകൾ വനിത കമ്മീഷൻ അന്വേഷിക്കേണ്ടതില്ല എന്നാണ് വനിത കമ്മീഷന്‍റെ നിലപാട്. അത് കൊണ്ടാണ് പി.കെ.ശശിക്കെതിരായ കേസ് കമ്മീഷൻ അന്വേഷിക്കാത്തതെന്നും ജോസഫൈൻ വ്യക്തമാക്കി.