വോട്ട് നല്‍കൂ പണം തരാം; വോട്ടര്‍മാര്‍ക്ക് പരസ്യമായി പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി എം.പി

Jaihind Webdesk
Tuesday, March 5, 2019

മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷനും ജല്‍ന മണ്ഡലത്തില്‍ നിന്നുള്ള എംപിയുമായ റാവു സാഹേബ് ധാന്‍വേ വോട്ടിന് പണം വാഗ്ദാനം വീഡിയോ പുറത്തായി. പരസ്യമായി പൊതുയോഗത്തിലാണ് ജനങ്ങളോട് പണം നല്‍കാമെന്ന് ജനങ്ങളോട് പറയുന്നത്. ഞാന്‍ നിങ്ങള്‍ക്ക് പണം നല്‍കാം പകരം തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ എന്നെ പിന്തുണക്കണം. എനിക്കെതിരെ നില്‍ക്കുന്നവരുടെ പക്കല്‍ പണം ഇല്ല, നിങ്ങള്‍ എന്നെ പിന്തുണക്കില്ലെ?- ധന്‍വേ പറഞ്ഞു.