നിസാമുദ്ദീന്‍ സമ്മേളനത്തിന് അനുമതി നല്‍കിയതെങ്ങനെ ?, അജിത് ഡോവലും മൗലാന സഅദുമായി നടത്തിയ രഹസ്യചര്‍ച്ച എന്തായിരുന്നു?; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ അനില്‍ ദേശ്മുഖ്

Jaihind News Bureau
Sunday, April 12, 2020

നിസാമുദ്ദീന്‍ സമ്മേളനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം  അനുമതി നല്‍കിയതെങ്ങനെയെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്. മഹാരാഷ്ട്രയില്‍ തബ്ലീഗ് സമ്മേളനം സംഘടിപ്പിക്കാന്‍ സംഘാടകര്‍ അനുമതി ചോദിച്ചിരുന്നെങ്കിലും നിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഡല്‍ഹിയിലെ മതസമ്മേളനത്തിനുശേഷം തബ്ലീഗ് നേതാവ് മൗലാന സഅദ് ഒളിവില്‍ പോയത് ഡോവലുമായി അര്‍ധരാത്രി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അജിത് ഡോവല്‍ എന്തിനാണ് മര്‍ക്കസിലേക്ക് പോയതെന്നും ഡല്‍ഹി പൊലീസ് കമ്മീഷണറുടെ ചുമതലയാണോ ഡോവല്‍ ഏറ്റെടുത്തതെന്നും അദ്ദേഹം ചോദിച്ചു.