ആര്‍.എസ്.എസിന്‍റെ തട്ടകത്തില്‍ കോണ്‍ഗ്രസിന്‍റെ തേരോട്ടം ; നാഗ്പൂരില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, January 8, 2020

മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ച് കോണ്‍ഗ്രസ്. ആര്‍.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസിന്‍റെ സമ്പൂര്‍ണ ആധിപത്യം. മിന്നുന്ന പ്രകടനമാണ് കോണ്‍ഗ്രസ് ഇവിടെ നടത്തിയത്. ആകെയുള്ള 58 സീറ്റുകളില്‍ 31 സീറ്റുകളും കോണ്‍ഗ്രസ് നേടി. ബി.ജെ.പിക്ക് 14 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എന്‍.സി.പി -10, ശിവസേന – 1, മറ്റുള്ളവർ – 2 എന്നിങ്ങനെയാണ് ബാക്കിയുള്ള കക്ഷിനില.

നാഗ്പൂര്‍, ധുലെ, പല്‍ഘർ, നന്ദുർബർ, അകോല, വഷിം എന്നീ ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തങ്ങളുടെ ശക്തികേന്ദ്രത്തില്‍ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റം ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതായി.